Accident | തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ചു; ബൈക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. കാര്‍പെന്ററി തൊഴിലാളിയായ പുഴക്കുളങ്ങരയിലെ വടക്കിനിപുരയില്‍ കെ ഷൈജു (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.

പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കൃതികയെന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ദേഹത്തൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഹീറോ ഹോന്‍ഡ സ്പെളന്‍ഡര്‍ ബൈകാണ് അപകടത്തില്‍പെട്ടത്. ഇന്ദിരയാണ് അമ്മ. സഹോദരങ്ങള്‍: ബൈജു, ഷൈജ. മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍.

Kannur, News, Kerala, bike, Accident, Death, bus, Kannur: One died in road accident.

Keywords: Kannur, News, Kerala, bike, Accident, Death, bus, Kannur: One died in road accident.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?