Youth Arrested | മുത്തശ്ശിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെന്ന കേസ്; 23 കാരന്‍ പിടിയില്‍


കൊട്ടാരക്കര: (www.kvartha.com) വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെന്ന കേസില്‍ കൊച്ചുമകന്‍ പിടിയില്‍. തൃക്കണ്ണമംഗല്‍ സ്വദേശിയായ അനിമോനെ(23)യാണ് കൊട്ടാരക്കര പൊലീസ് പുനലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. 

ഒളിവിലായിരുന്ന ഇയാളെ കൊട്ടാരക്കര സി ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ് ഐ ദീപു, സി പി ഒമാരായ ഷിബു കൃഷ്ണന്‍, എസ് സുധീര്‍, സഹീല്‍, ശ്രീരാജ് എന്നിവര്‍ ചേര്‍ന്ന് തെന്മലമുതല്‍ പിന്തുടര്‍ന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

News,Kerala,State,Kollam,Case,attack,Police,Arrest,Local-News, Robbery: Youth arrested


കഴിഞ്ഞ 27-ന് കല്ലുവാതുക്കല്‍ വിപിന്‍ഭവനില്‍ മേരി(85)യെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നെന്നാണ് കേസ്. മേരിയുടെ കൊച്ചുമകനാണ് അനിമോന്‍. വീട്ടിലെത്തിയ യുവാവിന് ഭക്ഷണം നല്‍കുന്നതിനിടെ നിലവിളക്കുപയോഗിച്ചു മേരിയുടെ തലയ്ക്കടിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും മാല കവരുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Keywords: News,Kerala,State,Kollam,Case,attack,Police,Arrest,Local-News, Robbery: Youth arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?