LPG Price Slashed | ആശ്വാസം: പാചകവാതക വില കുറച്ചു; വാണിജ്യ സിലിന്‍ഡറിന് 134 രൂപ കുറഞ്ഞു
ന്യൂഡെല്‍ഹി: (www.kvartha.com) പാചകവാതക വില കുറച്ചു. എല്‍പിജി വാണിജ്യ സിലിന്‍ഡറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യസിലിന്‍ഡറിന്റെ പുതുക്കിയ വില 2223.50 രൂപയായി. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല.
19 കിലോയുടെ സിലിന്‍ഡറിനാണ് വില കുറച്ചത്. ഡെല്‍ഹിയില്‍ 2219, മുംബൈയില്‍ 2171.50, കൊല്‍കത്തയില്‍ 2322, ചെന്നൈയില്‍ 2373 രൂപ എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പുതുക്കിയ വില.
മേയ് ഒന്നിന് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിന്‍ഡറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിലിന്‍ഡറുകളുടെ വില 2253 രൂപയില്‍ നിന്ന് 2355.50 രൂപയായി ഉയര്‍ന്നിരുന്നു.
Powered by Info News For You

Comments
Post a Comment