CPM Party | പയ്യന്നൂരിലെ പാര്‍ടി സാമ്പത്തിക വെട്ടിപ്പ്: ശുദ്ധികലശത്തിനൊരുങ്ങി സിപിഎം നേതൃത്വം: പലതലകളും ഉരുളും

പയ്യന്നൂര്‍: (www.kvartha.com) പയ്യന്നൂരിലെ പാര്‍ടി ഫന്‍ഡ് വെട്ടിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെയടക്കം കൂട്ടനടപടിക്ക് സാധ്യത. സമ്പൂര്‍ണ ശുദ്ധികലശത്തിനാണ് സിപിഎം സംസ്ഥാന നേതൃത്വമൊരുങ്ങുന്നത്. എന്നാല്‍ നടപടിയെടുക്കാതെ ഓരോനാള്‍ കഴിയുമ്പോഴും വിഷയം വഷളായി വരികയാണ്. സോഷ്യല്‍മീഡിയയില്‍ അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം അടിയന്തിര ജില്ലാകമിറ്റി യോഗം ചേരുന്നു. വരുന്ന ജൂണ്‍ ഒന്നിനാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റി യോഗം നടക്കുക.

പാര്‍ടി കോട്ടയായ പയ്യന്നൂരില്‍ ഏരിയാ കമിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പിന്‍മാറിയിരുന്നു. ഇപിയുടെ ഇടപെടലോടെ പ്രശ്നം കൂടുതല്‍ വഷളാവുകയും സ്ഥലം എംഎല്‍എയെ രക്ഷപ്പെടുത്താന്‍ ഇപി ശ്രമിക്കുന്നുവെന്ന ആരോപണമുയരുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് തടിയൂരിയത്. പുറമേക്ക് ഒറ്റക്കെട്ടാണെങ്കില്‍ പയ്യന്നൂരില്‍ സിപിഎമില്‍ വെള്ളൂര്‍, മമ്പലം വിഭാഗക്കാര്‍ തമ്മില്‍ വാശിയേറിയ ഗ്രൂപ്പുപോരാണ് നടന്നുവരുന്നത്.

Payyannur, News, Kerala, CPM, Politics, Fraud, CPM to take action against money fraud case in Payyanur.

ഇവര്‍ തമ്മില്‍ ഈവിഷയത്തില്‍ സോഷ്യല്‍മീഡിയയിലും ഏറ്റുമുട്ടല്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രശ്നം കൈവിട്ടുപോകുമെന്ന സാഹചര്യത്തിലാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാര്‍ടി സംസ്ഥാന നേതൃത്വം അടിയന്തിര ജില്ലാ കമിറ്റിയോഗം ചേരുന്നത്. സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. പയ്യന്നൂരില്‍ എം.എല്‍എയടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നസാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് തീരാതലവേദനയായി മാറിയിരിക്കുകയാണ്.

പാര്‍ടി നടപടിയാവശ്യപ്പെട്ട് വ്യക്തമായ തെളിവുകളോടെയാണ് വെള്ളൂര്‍ സഖാക്കളുടെ പടപ്പുറപ്പാണ്. സിപിഎം സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമീഷന്റെ റിപോര്‍ടില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ് നടന്നിട്ടുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പാര്‍ടി എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. അന്വേഷണ കമീഷന്‍ റിപോര്‍ട് ഇവര്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ടെന്നാണ് വിവരം.

പയ്യന്നൂരിലെ സിപിഎം നേതൃത്വം ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നത്. കോടികളുടെ നാറുന്ന അഴിമതി കഥകളാണ് പുറത്തുവന്നിട്ടുള്ളത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാജരസീതി ഉപയോഗിച്ചു പണം പിരിക്കല്‍, സിപിഎം ഏരിയാ കമിറ്റി ഓഫിസിനായി നടത്തിയ ചിട്ടി-സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്, രക്തസാക്ഷി ഫണ്ടായി പിരിച്ചെടുത്ത തുക ആരുമറിയാതെ ചില നേതാക്കളുടെ അകൗണ്ടില്‍ രഹസ്യമായി നിക്ഷേപിച്ചതും പിന്‍വലിച്ചതുമടക്കം കോടികളുടെ ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതില്‍ പലതും പാര്‍ടിക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.

Keywords: Payyannur, News, Kerala, CPM, Politics, Fraud, CPM to take action against money fraud case in Payyanur.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?