KK Rama | ഇടതുസര്‍കാരെന്ന് വിളിക്കുന്നതിന് പകരം പിണറായി സര്‍കാറെന്ന് വിളിക്കുന്നത് പരിഹാസ്യം: കെ കെ രമ

കണ്ണൂര്‍: (www.kvartha.com) സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന കപട നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് കെ കെ രമ എംഎല്‍എ കുറ്റപ്പെടുത്തി. വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളുടെ കൊലപാതകത്തിലും, അപരാജിതക്കെതിരായ സംഭവങ്ങളിലും ഈ നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. കണ്ണൂര്‍ ഗുരു വനില്‍ നടന്ന കേരള മഹിളാ ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ രമ.

നീതിക്കു വേണ്ടി കോടതിയെ വീണ്ടും സമീപിച്ച അപരാജിതയെ തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്‍പ് തന്റെ മുന്നിലെത്തിച്ച് കപടത ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി വിജയിച്ചു. പക്ഷെ മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ച വാളയാര്‍ അമ്മയ്ക്ക് തലമുണ്ഡനം ചെയ്ത് സമരം തുടരേണ്ടി വന്നുവെന്നും രമ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് കിറ്റ് കൊടുത്തും, ഒന്നര മണിക്കൂര്‍ ടിവി പ്രഭാഷണം നടത്തിയും സാധാരണക്കാരന്റെ ദൈന്യത മുതലെടുത്താണ് രണ്ടാം പിണറായി സര്‍കാര്‍ പിറവിയെടുത്തതെന്നും എംഎല്‍എ ആരോപിച്ചു.

Kannur, News, Kerala, Pinarayi-Vijayan, Chief Minister, MLA, Politics, KK Rama MLA against CM Pinarayi Vijayan.

ഈ സര്‍കാരിനെ ഇടത് സര്‍കാര്‍ എന്ന് വിളിക്കുന്നതിന് പകരം പിണറായി സര്‍കാര്‍ എന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും അവര്‍ പറഞ്ഞു. കെഎംഎഫ് ജില്ലാ പ്രസിഡന്റ് കെ ജയശ്രീ അധ്യക്ഷയായി. സംസ്ഥാന അധ്യക്ഷ കാഞ്ചന മാച്ചേരി, ജില്ലാ സെക്രടറി കെ ഓമന, സിഎം പി അസി. സെക്രടറി സി എ അജീര്‍, ജില്ലാ സിക്രടറി പി സുനില്‍കുമാര്‍, എന്‍ സി സുമോദ്, ബി സജിത് ലാല്‍, കെ വി ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.

'താളം തെറ്റുന്ന കുടുംബ ബജറ്റ്' എന്ന വിഷയത്തില്‍ ഡോ. വിപിന്‍ ചന്ദ്രന്‍ ക്ലാസെടുത്തു. ഭാരവാഹികള്‍: കെ സുജാത (സെക്രടറി), കെ ഉഷ (പ്രസിഡന്റ്), കെ ശൈലജ, ഷീജ പി വി, (വൈ: പ്രസി) എം വി വിമല, അഞ്ജന കെ (ജോ: സെക്ര) നൂര്‍ജഹാന്‍ സുബൈര്‍, (ട്രഷറര്‍).

Keywords: Kannur, News, Kerala, Pinarayi-Vijayan, Chief Minister, MLA, Politics, KK Rama MLA against CM Pinarayi Vijayan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?