Accident | സഊദിയില്‍ പികപ് വാന്‍ മറിഞ്ഞ് അപകടം; മലയാളി ഉള്‍പെടെ 3 പേര്‍ മരിച്ചു
റിയാദ്: (www.kasarodvartha.com) സഊദി അറേബ്യയില്‍ പികപ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഷിദ് (32)ആണ് മരിച്ച മലയാളി. തമിഴ്‌നാട്, ബംഗ്ലദേശ് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍.
കഴിഞ്ഞ ദിവസം അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന പിപക് വാന്‍ മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു.
തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലുടെയാണ് അപകട വിവരം പുറത്തറിഞ്ഞത്.
Keywords: Riyadh, news, Gulf, World, Top-Headlines, Accident, Death, Vehicle, Three dead including a Malayali died in Saudi accident.
Powered by Info News For You

Comments
Post a Comment