Monkeypox | കുരങ്ങുപനി വൈറസ് ഉടനടി കണ്ടെത്താം; ആർടി പിസിആർ അടിസ്ഥാനമാക്കിയുള്ള പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തതായി ഇൻഡ്യൻ കംപനി

ന്യൂഡെൽഹി: (www.kvartha.com) ലോകമെമ്പാടും കുരങ്ങുപനി പടരുകയാണ്. 20-ലധികം രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ റിപോർട് ചെയ്തിട്ടുണ്ട്. ഇതുവരെ ഇരുന്നൂറിലധികം പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ പ്രതിസന്ധിക്കിടയിലും കുരങ്ങുപനി ഇതുവരെ ഇൻഡ്യയിൽ എത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും, വർധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്, ഒരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
       
Monkeypox outbreak: Private Indian firm develops RT-PCR based kit to detect virus, New Delhi, News, Top-Headlines, National, Virus, Case, Report, Africa, World, WHO.

അതിനിടെ ഒരു ഇൻഡ്യൻ ആരോഗ്യ ഉപകരണ നിർമാതാക്കൾ, തൽസമയം കുരങ്ങുപനി കണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചതായി അവകാശപ്പെട്ടു. സ്വകാര്യ കംപനിയായ ട്രിവിട്രോൺ ഹെൽത്കെയർ ആണ്, കുരങ്ങുപനിയുടെ അണുബാധ കണ്ടെത്താൻ ആർടി-പിസിആർ അടിസ്ഥാനമാക്കിയുള്ള കിറ്റ് വികസിപ്പിച്ചതായി പ്രഖ്യാപിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അണുബാധ കണ്ടെത്താനാകുമെന്നാണ് കംപനി അവകാശപ്പെടുന്നത്.

ട്രിവിട്രോണിന്റെ 'മങ്കിപോക്സ് റിയൽ-ടൈം പിസിആർ കിറ്റ്' വസൂരിയും കുരങ്ങുപോക്സും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന നാല് കളർ ഫ്ലൂറസെൻസ് അടിസ്ഥാനമാക്കിയുള്ള കിറ്റാണെന്ന് അധികൃതർ പറഞ്ഞു. കംപനി പറയുന്നതനുസരിച്ച്, അതിന്റെ ഫലം ഏകദേശം ഒരു മണിക്കൂറിൽ ലഭ്യമാകും.

ആഫ്രികൻ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായിരുന്നു കുരങ്ങുപനി. എന്നാൽ ഇപ്പോൾ ലോകമെമ്പാടും പടരുകയാണ്. കുരങ്ങുപനി അതിവേഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Keywords: Monkeypox outbreak: Private Indian firm develops RT-PCR based kit to detect virus, New Delhi, News, Top-Headlines, National, Virus, Case, Report, Africa, World, WHO.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?