Female Foeticide | അള്‍ട്രാസൗന്‍ഡ് സ്‌കാനിംഗ് നടത്തി പെണ്‍ ഭ്രൂണഹത്യ; ഒഡീഷയില്‍ 13 പേര്‍ അറസ്റ്റില്‍


ഭുവനേശ്വര്‍: (www.kvartha.com) അള്‍ട്രാസൗന്‍ഡ് സ്‌കാനിംഗ് നടത്തി പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം ഒഡീഷയില്‍ പിടിയിലായതായി പൊലീസ്. 13 പേരടങ്ങിയ സംഘമാണ് ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ നിന്ന് പിടിയിലായത്. അന്തര്‍ സംസ്ഥാന അള്‍ട്രാ സൗന്‍ഡ് റാകറ്റ് സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഒരു വീട്ടില്‍ തന്നെ സജ്ജീകരിച്ച ക്ലിനികിലാണ് സംഘം പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി ഈ ക്ലിനിക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 7,000 മുതല്‍ 15,000 രൂപ വരെ ഈടാക്കാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. അന്വേഷണസംഘം എത്തുമ്പോള്‍ 11 ഗര്‍ഭിണികള്‍ ഇവിടെ ഉണ്ടായിരുന്നു. 

News,National,India,odisha,Bhuvaneswar,Top-Headlines,Arrested,Police,Crime, Odisha: Female foeticide racket busted; banned ultrasound machine seized, 13 held


ഇവരില്‍ നിന്ന് രണ്ട് അള്‍ട്രാസൗന്‍ഡ് മെഷീനുകളും 18,200 രൂപയും കണ്ടെടുത്തു. 2005ല്‍ രാജ്യം നിരോധിച്ച പോര്‍ടബിള്‍ അള്‍ട്രാ സൗന്‍ഡ് യന്ത്രമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ലിംഗ നിര്‍ണയം നടത്തി ഗര്‍ഭഛിദ്രത്തിന് ഒത്താശ നല്‍കുകയായിരുന്നു സംഘം ചെയ്തുവന്നിരുന്നത്. ലാബ്-ആശുപത്രി ഉടമകള്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടുടമ അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Keywords: News,National,India,odisha,Bhuvaneswar,Top-Headlines,Arrested,Police,Crime, Odisha: Female foeticide racket busted; banned ultrasound machine seized, 13 held

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?