Police FIR | സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചു; 12 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി ഭാര്യ മുങ്ങിയെന്ന് യുവാവ്; അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഫരീദാബാദ്: (www.kvartha.com) സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച ശേഷം 12 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങിയെന്ന് യുവാവിന്റെ പരാതി. 2020 ല്‍ വിവാഹം കഴിച്ച സ്ത്രീ 12 ലക്ഷം രൂപ വിലമതിക്കുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തെന്ന് ആരോപിച്ച് അജയ് കുമാര്‍ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കി. ഒരു ആപ് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്ന അജയ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
'ഡെല്‍ഹിയില്‍ സുഖമായി ജീവിക്കാമെന്ന് അവള്‍ എന്നോട് പറഞ്ഞു. ഞാന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് വീട്ടുപകരണങ്ങള്‍ വാങ്ങി. ഒരു ചെറിയ വസ്ത്രവ്യാപാരവും തുടങ്ങി. പിന്നീട് അവള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞു, അവരെ കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതിന്റെ രേഖകളൊന്നും യുവതിയുടെ പക്കലില്ലായിരുന്നു. 2021 ഓഗസ്റ്റില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി അവള്‍ മുങ്ങി,' കുമാര്‍ പരാതിയില്‍ പറഞ്ഞു.
അന്വേഷണത്തില്‍ യുവതി മറ്റ് പലരെയും ഇതേ രീതിയില്‍ വഞ്ചിച്ചതായി കണ്ടെത്തിയെന്ന് അജയ് കുമാര്‍ കൂട്ടിച്ചേർത്തു. യുവതിയുടെ മുന്‍ ഭര്‍ത്താക്കന്മാരെയും കണ്ടെത്തിയെന്നും അവരില്‍ ഒരാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയിലും ഫരീദാബാദിലും പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി കുമാര്‍ ആരോപിച്ചു.
Powered by Info News For You

Comments
Post a Comment