E-Scooters Confiscated | ശാര്‍ജയില്‍ സുരക്ഷാ കാരണങ്ങളാല്‍ 168 ഇലക്ട്രിക് സ്‌കൂടറുകള്‍ കണ്ടുകെട്ടിയതായി പൊലീസ്

ശാര്‍ജ: (www.kasargodvartha.com) സുരക്ഷാ കാരണങ്ങളാല്‍ 168 ഇലക്ട്രിക് സ്‌കൂടറുകള്‍ കണ്ടുകെട്ടിയതായി ശാര്‍ജ പൊലീസ്. ജനുവരി, ഏപ്രില്‍ മാസത്തിനിടയിലാണ് പൊലീസ് ഇ-സ്‌കൂടറുകള്‍ പിടിച്ചെടുത്തത്. നിയമലംഘനവുമായി ബന്ധപ്പെട്ട് ഒരു അപകടവും നടന്നതായും പൊലീസ് വ്യക്തമാക്കി.

നിയുക്ത മേഖലകള്‍ക്ക് പുറത്ത് ഇ-സ്‌കൂടറുകള്‍ ഉപയോഗിക്കുക, സുരക്ഷാ നിയമങ്ങള്‍ അവഗണിക്കുക, പ്രധാന റോഡുകളില്‍ ഇ-സ്‌കൂടറുകള്‍ ഓടിക്കുക എന്നീ നിയമലംഘനങ്ങള്‍ നടത്തിയവരുടെ ഇസ്‌കൂട്ടറുകളാണ് പിടിച്ചെടുത്തതെന്നും അധികൃതര്‍ പറഞ്ഞു. ഇ-സ്‌കൂടറുകളുടെ അശ്രദ്ധയോടെയുള്ള ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശാര്‍ജ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മുഹമ്മദ് അല്‍ നഖ്ബി വിശദീകരിച്ചു.

Sharjah, news, Gulf, World, Top-Headlines, Police, Sharjah Police confiscate dozens of e-scooters in safety campaign.

സംരക്ഷണ ഗിയര്‍ ധരിക്കണമെന്നും, ഒന്നിലേറെ പേര്‍ യാത്ര ചെയ്യരുതെന്നും ഇ-സ്‌കൂടര്‍ ഓടിക്കുന്നവരോട് ലഫ്. കേണല്‍ അല്‍ നഖ്ബി നിര്‍ദേശിച്ചു. ഇ-സ്‌കൂടറുകളില്‍ ബാഗേജുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാനും അഭ്യര്‍ഥിച്ചു. ട്രാഫിക് നിയന്ത്രണങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും ഇ-സ്‌കൂടര്‍ യാത്രക്കാര്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നത് തെറ്റാണ്. ഇ-സ്‌കൂടറുകളുടെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരായി ഈ മാസം ക്യാംപെയിന്‍ നടത്തി. ഇത് റോഡുകള്‍ സുരക്ഷിതമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനനുസരിച്ചാണെന്നും ലഫ്. കേണല്‍ മുഹമ്മദ് അല്‍ നഖ്ബി പറഞ്ഞു.

Keywords: Sharjah, news, Gulf, World, Top-Headlines, Police, Sharjah Police confiscate dozens of e-scooters in safety campaign.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?