Bicycle Thief Arrested | വില കൂടിയ സൈകിളുകള്‍ മോഷ്ടിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍; 6 ലക്ഷം രൂപ വിലമതിക്കുന്ന 54 സൈകിളുകള്‍ കണ്ടെടുത്തു

ബെംഗ്‌ളുറു: (www.kvartha.com) ആറ് ലക്ഷം രൂപ വിലമതിക്കുന്ന 54 സൈകിളുകളുമായി മോഷ്ടാവിനെ പിടികൂടിയതായി പൊലീസ്. ബെംഗ്‌ളുറു മൈലസാന്ദ്ര മേഖലയില്‍ താമസിക്കുന്ന ബല്‍രാജ് (48) ആണ് അറസ്റ്റിലായത്. വിലകൂടിയ സൈകിളുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.
മോഷണത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബല്‍രാജാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ അറസ്റ്റിലായ ബല്‍രാജ് ജാമ്യത്തില്‍ ഇറങ്ങിയതാണ്. തിലക് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ മൈലസാന്ദ്രയിലേക്ക് താമസം മാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പല സൈകിളുകള്‍ക്കും 60,000 രൂപയോ അതില്‍ കൂടുതലോ വിലയുള്ളതാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഇവ 3,000-4,000 രൂപയ്ക്കാണ് വിറ്റത്.

News, National, Arrest, Arrested, Case, Complaint, theft, Crime, Police, Bengaluru: High-end bicycle thief arrested by police, 54 bicycles worth Rs 6 lakh recovered.

ആഡംബര ജീവിതത്തിനായി ഈ പണം ചെലവഴിച്ചതെന്നാണ് ആരോപണം. സൈകിളുകള്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ മിക്ക ആളുകളും ഇത്തരം മോഷണങ്ങള്‍ റിപോര്‍ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 54 സൈകിളുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അവയുടെ ഉടമകളെ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, Arrest, Arrested, Case, Complaint, theft, Crime, Police, Bengaluru: High-end bicycle thief arrested by police, 54 bicycles worth Rs 6 lakh recovered.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?