മഞ്ചേരി നഗരസഭാംഗത്തിന് വെട്ടേറ്റു; വാഹന പാര്‍കിങ് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക വിവരം
മഞ്ചേരി: (www.kvartha.com 30.03.2022) മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. 16-ാം വാര്‍ഡ് യുഡിഎഫ് കൗന്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചാണ് സംഭവം. അബ്ദുല്‍ ജലീലില്‍ കാറില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ബൈകിലെത്തിയ സംഘം വലിച്ചിറക്കി വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവര്‍ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകര്‍ത്തിട്ടുണ്ട്. തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്നും അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാഹന പാര്‍കിങ് സംമ്പന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment