ദേശീയ പണിമുടക്ക് 2-ാം ദിനം: സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: (www.kvartha.com 29.03.2022) സംസ്ഥാനത്തെ മുഴുവന്‍ കടകളും ചൊവ്വാഴ്ച തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി വ്യക്തമാക്കി. സര്‍കാര്‍ ജീവനക്കാര്‍ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രടറി ഉത്തരവിറക്കി.

സംസ്ഥാനത്ത് പണിമുടക്കിന് സര്‍കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍കാര്‍ നടപടി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

Thiruvananthapuram, News, Kerala, Strike, Shop, Government, All the shops in Kerala will be opened today.

Keywords: Thiruvananthapuram, News, Kerala, Strike, Shop, Government, All the shops in Kerala will be opened today.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?