എറണാകുളത്ത് വന്‍ ലഹരിവേട്ട; 'നിര്‍ത്തിയിട്ട കാറിന്റെ ഡികിയില്‍നിന്ന് വലിയ പാകറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന' 80 കിലോ കഞ്ചാവ് പിടികൂടി; 4 യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: (www.kvartha.com 30.03.2022) എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. 80 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റിലായി. ആലുവ സ്വദേശി കബീര്‍ (38), എടത്തല സ്വദേശി നജീബ് (35), വരാപ്പുഴ സ്വദേശികളായ മനു ബാബു (31), മനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണമാണ് കോമ്പാറയിലെ വന്‍ കഞ്ചാവ് വേട്ടയിലെത്തിച്ചത്. നിര്‍ത്തിയിട്ട കാറിന്റെ ഡികിയില്‍ വലിയ വിവിധ പാകറ്റുകളിലായി വിതരണത്തിന് എത്തിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും കാറില്‍ ചുറ്റിക്കറങ്ങി വില്‍പന നടത്തുകയായിരുന്നു പ്രതികളുടെ രീതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഞ്ചാവ് വാങ്ങാനെത്തിയ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഊരക്കാട് കേസിലെ പ്രതികളില്‍ നിന്നാണ് വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്ന സംഘം ആലുവയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Powered by Info News For You

Comments
Post a Comment