'ഉറങ്ങി എഴുന്നേറ്റതിന് പിന്നാലെ കണ്ണുകള്‍ ചുവന്ന് കടുത്ത വേദന, മുഖത്തെയും കൈകളിലെയും തൊലിയിളകി'; റഷ്യ-യുക്രൈന്‍ സമാധാന ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കിയ പുടിന്റെ അനുയായി അബ്രമോവിചിന് രാസ വിഷബാധയേറ്റതായി റിപോര്‍ട്


കീവ്: (www.kvartha.com 29.03.2022) റഷ്യ-യുക്രൈന്‍ സമാധാന ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അനുയായി അബ്രമോവിചിന് രാസ വിഷബാധയേറ്റതായി റിപോര്‍ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നടന്ന സമാധാന ചര്‍ചയ്ക്ക് പിന്നാലെയാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിചിന് വിഷബാധയേറ്റതെന്നാണ് വിവരം.

കീവില്‍ മാര്‍ച് മൂന്നിന് നടന്ന സമാധാന ചര്‍ചയില്‍ പങ്കെടുക്കവെ രാസായുധങ്ങളിലൂടെയാണ് വിഷബാധയേറ്റതെന്ന് ഡെയ്ലി മെയില്‍ റിപോര്‍ടില്‍ പറയുന്നു. അബ്രമോവിചിന് പുറമെ, സമാധാന ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കിയ യുക്രൈനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് ചെയ്തു.

News, World, International, Ukraine, Russia, Top-Headlines, Trending, War, Roman Abramovich suffered suspected poisoning at talks


അബ്രമോവിചും മറ്റു രണ്ടുപേരും രാത്രി 10 വരെ ചര്‍ചകളില്‍ പങ്കെടുത്തെന്നും തുടര്‍ന്ന് ഉറങ്ങുന്നതിനായി കീവിലെ ഒരു ഹോടെല്‍ മുറിയിലേക്ക് പോയതായും സൂചനയുണ്ട്. രാവിലെ ആയപ്പോള്‍ ഇവരുടെ കണ്ണുകള്‍ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടുവെന്നും മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതായും റിപോര്‍ടുകള്‍ പറയുന്നു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന.

Keywords: News, World, International, Ukraine, Russia, Top-Headlines, Trending, War, Roman Abramovich suffered suspected poisoning at talks

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?