ഭരതനാട്യത്തില്‍ പി എച് ഡി ചെയ്യുന്ന നര്‍ത്തകിയെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപണം; 'കാരണം മതം തന്നെ'
തിരുവനന്തപുരം: (www.kvartha.com 29.03.2022) ഹിന്ദു അല്ലാത്തതിനാല്‍ ഇരിഞ്ഞാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി നര്‍ത്തകി. സംസ്ഥാന സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പരിപാടി നേരത്തെ ബുക് ചെയ്തിരുന്നെങ്കിലും താന്‍ ഹിന്ദു അല്ലാത്തതിനാല്‍ പരിപാടി ഒഴിവാക്കിയെന്ന് ഭരതനാട്യത്തില്‍ പി എച് ഡി
ചെയ്യുന്ന മന്‍സിയ വി പി ആരോപിച്ചു. മുസ്ലീമായി ജനിച്ചു വളര്‍ന്നിട്ടും ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ സ്വന്തം സമുദായത്തില്‍ നിന്ന് ഈ കലാകാരിക്ക് എതിര്‍പ് നേരിടേണ്ടി വന്നിരുന്നു.
ചെയ്യുന്ന മന്‍സിയ വി പി ആരോപിച്ചു. മുസ്ലീമായി ജനിച്ചു വളര്‍ന്നിട്ടും ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ സ്വന്തം സമുദായത്തില്‍ നിന്ന് ഈ കലാകാരിക്ക് എതിര്‍പ് നേരിടേണ്ടി വന്നിരുന്നു.
ഏപ്രില്‍ 21 ന് ക്ഷേത്രപരിസരത്ത് തന്റെ നൃത്ത പരിപാടി നടക്കുമെന്ന് മന്‍സിയ തന്റെ ഫേസ്ബുക് പോസ്റ്റില്‍ ആദ്യം അറിയിച്ചിരുന്നു. 'ഞാന്‍ ഹിന്ദു അല്ലാത്തതിനാല്‍ ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികളിലൊരാള്‍ എന്നെ അറിയിച്ചു. നിങ്ങള്‍ നല്ല കലാകാരിയാണോ അല്ലയോ എന്ന് പരിഗണിക്കാതെ മതത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വേദികളും അനുവദിച്ചിരിക്കുന്നത്. വിവാഹശേഷം ഞാന്‍ ഹിന്ദു മതം സ്വീകരിച്ചോ എന്ന ചോദ്യവും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സംഗീതജ്ഞനായ ശ്യാം കല്യാണാണ് മന്‍സിയയുടെ ഭര്‍ത്താവ്. എനിക്ക് മതമില്ല, ഞാന്‍ എവിടെ പോകണം,' - മന്‍സിയ ചോദിച്ചു.
മതത്തെ അടിസ്ഥാനമാക്കി ഒരു പരിപാടിയില്‍ നിന്ന് ഒഴിവാക്കുന്നത് ആദ്യത്തെ അനുഭവമല്ലെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചും ഇതേ കാരണത്താല്‍ പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയെന്നും മന്‍സിയ പറഞ്ഞു.
'കലയും കലാകാരന്മാരും മതത്തിന്റെയും ജാതിയുടെയും കെട്ടഴിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മതത്തിന് കല നിഷിദ്ധമാകുമ്പോള്‍ അത് മറ്റൊരു മതത്തിന്റെ കുത്തകയായി മാറുന്നു. നമ്മുടെ മതേതര കേരളത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞാനിത് ഇവിടെ രേഖപ്പെടുത്തുന്നത്,' മന്‍സിയ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ നിലവിലുള്ള പാരമ്പര്യമനുസരിച്ച് ക്ഷേത്ര വളപ്പില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ ചടങ്ങുകള്‍ നടത്താന്‍ കഴിയൂ എന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് മേനോനുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞു.
'ഈ ക്ഷേത്ര സമുച്ചയം 12 ഏകറിലാണ് സ്ഥിതി ചെയ്യുന്നത്. 10 ദിവസമാണ് ഉത്സവം. 800 ഓളം കലാകാരന്മാര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നമ്മുടെ ആചാരപ്രകാരം, കലാകാരന്മാരോട് അവര്‍ ഹിന്ദുക്കളാണോ അതോ അഹി ഹിന്ദുക്കളാണോ എന്ന് ചോദിക്കണം. തനിക്ക് മതമില്ലെന്ന് മന്‍സിയ രേഖാമൂലം നല്‍കിയിരുന്നു. അതിനാലാണ് വേദി നിഷേധിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ നിലവിലുള്ള ആചാരമനുസരിച്ചെ കാര്യങ്ങള്‍ തീരുമാനിക്കാനാകൂ' അദ്ദേഹം പറഞ്ഞു.
കടപ്പാട്: ഷാജു ഫിലിപ്, ദ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
Keywords: News, Kerala, State, Thiruvananthapuram, Top-Headlines, Religion, Dance, Temple, 'Non-Hindu' Bharatanatyam dancer barred from performing in Kerala temple
Powered by Info News For You


Comments
Post a Comment