വിദേശത്തേക്ക് പോകാനെത്തിയ പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ സാമ്പത്തിക തിരിമറി ആരോപിച്ച് ഇഡി തടഞ്ഞു; ലക്ഷ്യം വേറെയാണെന്ന് വിശദീകരണം
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2022) ലന്‍ഡനിലേക്ക് പോകാനെത്തിയ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച ലുക് ഔട് സര്‍കുലറിന്റെ അടിസ്ഥാനത്തിലാണ് റാണ അയ്യൂബിനെ കസ്റ്റഡിയിലെടുത്തതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്രൗഡ് ഫന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ കെറ്റോയിലൂടെ റാണ അയ്യൂബ് സ്വരൂപിച്ച സംഭാവനകള്‍ വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റാണയ്ക്ക് സമന്‍സ് അയച്ചെങ്കിലും അവര്‍ ഹാജരാകാത്തതിനാല്‍ ഇഡി ലുക് ഔട് നോടീസ് പുറപ്പെടുവിച്ചതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് വച്ച് ഇഡിയെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തില്‍വച്ച് തന്നെ ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രാഥമികമായി ചോദ്യം ചെയ്തെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നും ഏപ്രില്‍ ഒന്നിന് ഇഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനെ കുറിച്ച് പ്രസംഗിക്കാന്‍ ലന്‍ഡനിലേക്ക് പോകുന്നതിനിടെയാണ് ഇമിഗ്രേഷനില്‍ എന്നെ തടഞ്ഞത്. ലന്‍ഡനില്‍ നിന്ന് ഇന്‍ഡ്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള @ ജേര്‍ണലിസം ഫെസ്റ്റില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിന് ഇറ്റലിയിലേക്കും പോകേണ്ടതായിരുന്നു,' ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ ശേഷം റാണ അയ്യൂബ് ട്വീറ്റ് ചെയ്തു.
'ലന്‍ഡനിലേക്കും ഇറ്റലിയിലേക്കുമുള്ള യാത്രകളും അതിന്റെ ലക്ഷ്യവും നേരത്തെ തീരുമാനിച്ചതാണ്. സമൂഹമാധ്യമങ്ങളിലൂടെ ആഴ്ചകളായി ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും, ഇമിഗ്രേഷന്‍ അധികൃതര്‍ എന്നെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്റെ മെയിലിലേക്ക് സമന്‍സ് അയച്ചത്. നിങ്ങളെന്തിനെയാണ് ഭയക്കുന്നത്?'- റാണ തന്റെ ട്വീറ്റില്‍ തുടര്‍ന്നു ചോദിച്ചു.
അയ്യൂബിന്റെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് ഫെബ്രുവരിയില്‍ ഇഡി 1.77 കോടി രൂപയുടെ ഫന്‍ഡ് കണ്ടുകെട്ടിയിരുന്നു. കോവിഡ് കാലത്ത് കിട്ടിയ സംഭാവനകള്‍ അവര്‍ വെളുപ്പിച്ചെന്നും വ്യക്തിഗത ചെലവുകള്‍ക്കായി ഉപയോഗിച്ചെന്നും ആരോപിച്ചായിരുന്നു ഇത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചില സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ബിലുകള്‍ തയ്യാറാക്കുകയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സമാഹരിച്ച ഫന്‍ഡില്‍ നിന്ന് 50 ലക്ഷം രൂപ സ്ഥിരനിക്ഷേപമാക്കുകയും ചെയ്തതായി കഴിഞ്ഞ മാസം ഇഡി ആരോപിച്ചു.
പൊതുപണം അനധികൃതമായി ഉപയോഗിച്ചെന്നും സമ്പാദ്യമാക്കിയെന്നും ആരോപിച്ച് വികാസ്
സാംകൃത്യായന്‍ എന്നയാള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗാസിയാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റാണക്കെതിരെ അന്വേഷണം ആരംഭിച്ചു.
സാംകൃത്യായന്‍ എന്നയാള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗാസിയാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റാണക്കെതിരെ അന്വേഷണം ആരംഭിച്ചു.
2020 ഏപ്രിലിനും 2021 ജൂണിനുമിടയില്‍ രാജ്യത്തെ ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ്-19 ബാധിച്ച ആളുകള്‍ക്ക് സഹായം എന്നിങ്ങനെ മൂന്ന് കാംപയ്‌നുകള്‍ക്കായി റാണാ അയ്യൂബ് ഫന്‍ഡ് സമാഹരിച്ചതായി യുപി പൊലീസ് എഫ്‌ഐആറില്‍ ആരോപിക്കുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് ആവശ്യമായ അംഗീകാര സര്‍ടിഫികറ്റ്, സര്‍കാരില്‍ നിന്നുള്ള രെജിസ്ട്രേഷന്‍ എന്നിവയില്ലാതെയാണ് സംഭാവന സ്വീകരിച്ചതെന്ന് പൊലീസ് അവകാശപ്പെടുന്നു.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണെന്ന് കേസ് രെജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അയ്യൂബ് അവകാശപ്പെട്ടു.
Powered by Info News For You

Comments
Post a Comment