ദുബൈ എക്സ്പോ 2020-ല്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് താകൂറിനൊപ്പം ചുവടുവച്ച് രണ്‍വീര്‍ സിംഗ്; വൈറലായി വീഡിയോ
ദുബൈ: (www.kvartha.com 29.03.2022) ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് നല്ല ഡാന്‍സറാണെങ്കിലും ഒരു കേന്ദ്രമന്ത്രിക്കൊപ്പം താരം ചുവടുവയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാല്‍ മന്ത്രിയെ തന്റെ ബാജിറാവു മസ്താനി എന്ന സിനിമയിലെ 'മല്‍ഹാരി' എന്ന ഗാനത്തിന്റെ ചുവടുകള്‍ പഠിപ്പിക്കുകയും അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
ദുബൈ എക്സ്പോ 2020-ല്‍ പങ്കെടുക്കുന്നതിനായി എത്തിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താകൂറിനൊപ്പം റണ്‍വീര്‍ അടിച്ചുപൊളിക്കുന്നതിന്റെ വീഡിയോ എല്ലാവരേയും രസിപ്പിക്കുന്നു. രണ്‍വീര്‍ ചുവന്ന സ്യൂടില്‍ തിളങ്ങുമ്പോള്‍, മന്ത്രിയുടെ ലുക് ലളിതവും ഗംഭീരവുമാണെന്ന് സമൂഹമാധ്യമങ്ങളിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്‍ഡ്യന്‍ മാധ്യമങ്ങളെയും വിനോദ വ്യവസായത്തെയും വേള്‍ഡ് എക്‌സ്‌പോയില്‍ പ്രതിനിധീകരിക്കുന്ന രണ്‍വീര്‍, മന്ത്രി അനുരാഗ് താകൂറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനൊപ്പമാണ് ദുബൈയിലെത്തിയത്. രണ്‍വീര്‍ സിങ്ങും അനുരാഗ് താകൂറും തിങ്കളാഴ്ചയാണ് ഇന്‍ഡ്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത്.
കരണ്‍ ജോഹറിന്റെ റോകി ഔര്‍ റാണി കി പ്രേം കഹാനി, തഖ്ത് എന്നീ ചിത്രങ്ങളിലാണ് രണ്‍വീര്‍ സിംഗ് അടുത്തതായി അഭിനയിക്കുന്നത്. രോഹിത് ഷെടിയുടെ സര്‍കസ് താമസിയാതെ ആരംഭിക്കും.
Keywords: Dubai, News, Gulf, World, Cinema, Entertainment, Actor, Minister,Visit, Ranveer Singh, Union Minister, Anurag Thakur, Video, Ranveer Singh Shakes a Leg With Union Minister Anurag Thakur, Video Wins Hearts On Internet.
ഇന്‍ഡ്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഭാഷ ഒരു തടസമല്ലെന്ന് മന്ത്രി അനുരാഗ് താകൂര്‍ പറഞ്ഞു. 'ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്നതിനാല്‍ അടുത്ത വര്‍ഷത്തോടെ ഇന്‍ഡ്യന്‍ സിനിമ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഏറെ മുന്നേറുമെന്ന് എനിക്ക് തോന്നുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ ഇന്‍ഡ്യയുടെ ശബ്ദം ഒരു പാട്ട് പോലെ ആസ്വദിക്കുകയാണ്, അത് ഇന്‍ഡ്യന്‍ സിനിമാ വ്യവസായത്തിന്റെ വലിയ സംഭാവനയാണ്,' അദ്ദേഹം പറഞ്ഞു.Dubai Expo 2020:Union I&B Minister Sh Anurag Thakur and Ranveer Singh, Dancing To ‘Malhari’ Will Give You Life!@ianuragthakur @Anurag_Office @PIB_India @PIBHindi @MIB_India @RanveerOfficial
— PIB in Uttar Pradesh #AmritMahotsav (@PibLucknow) March 28, 2022
#IndiaPavilion, #IndiaPavilion #IndiaAtDubaiExpo #Expo2020Dubai pic.twitter.com/g11bbbDMTN
കരണ്‍ ജോഹറിന്റെ റോകി ഔര്‍ റാണി കി പ്രേം കഹാനി, തഖ്ത് എന്നീ ചിത്രങ്ങളിലാണ് രണ്‍വീര്‍ സിംഗ് അടുത്തതായി അഭിനയിക്കുന്നത്. രോഹിത് ഷെടിയുടെ സര്‍കസ് താമസിയാതെ ആരംഭിക്കും.
Keywords: Dubai, News, Gulf, World, Cinema, Entertainment, Actor, Minister,Visit, Ranveer Singh, Union Minister, Anurag Thakur, Video, Ranveer Singh Shakes a Leg With Union Minister Anurag Thakur, Video Wins Hearts On Internet.
Powered by Info News For You

Comments
Post a Comment