ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല



നാഗ്പൂര്‍: (www.kvartha.com 01.04.2022) ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് കത്തിനശിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. തിത്തൂരില്‍ നിന്ന് സീതാബുല്‍ദിയിലേക്ക് പോവുകയായിരുന്ന ബസാണ് നിന്ന് കത്തിയത്. രാവിലെ നാഗ്പൂര്‍ മെഡികല്‍ കോളജ് സ്‌ക്വയറിന് സമീപത്തെത്തിയതോടെയാണ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 

45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീ മുഴുവനായി വാഹനത്തെ വിഴുങ്ങും മുന്‍പ് യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതിനാല്‍ വന്‍ ദുരന്തം തല നാരിഴയ്ക്കാണ് തെന്നിമാറിയത്.  

News, National, India, Maharashtra, Bus, Accident, Running Aapli Bus catches fire near Medical Square in Nagpur


ബസിന്റെ എഞ്ചിനില്‍ നിന്ന് തീ പടര്‍ന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. തീയണയ്ക്കാനുള്ള സംവിധാനം ബസിലുണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയില്‍ അദ്ദേഹത്തിന് അത് ഉപയോഗിക്കാനായില്ലെന്നാണ് വിവരം. അഗ്നി രക്ഷാസേനയെത്തി തീയണച്ചു.

ബസുകള്‍ പരിപാലിക്കുന്നതിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഒരു മാസത്തിനിടെ നാഗ്പൂര്‍ കോര്‍പറേഷന്റെ രണ്ടാമത്തെ ബസിനാണ് തീപിടിക്കുന്നത്.

Keywords: News, National, India, Maharashtra, Bus, Accident, Running Aapli Bus catches fire near Medical Square in Nagpur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?