കോവിഡ് നാളുകളിൽ പ്രാണവായുവിനായി പരക്കം പാഞ്ഞ നടുക്കുന്ന അനുഭവങ്ങൾക്ക് വിട; കാസർകോടിന്റെ സ്വന്തം ഓക്‌സിജൻ പ്ലാന്റ് ഏപ്രില്‍ 1ന് ഉദ്‌ഘാടനം ചെയ്യുന്നു; നാട് ആഹ്ലാദത്തിൽ

കാസർകോട്: (www.kasargodvartha.com 31.03.2022) കോവിഡ് രണ്ടാം തരംഗത്തിൽ കാസർകോട്ട് അനുഭവപ്പെട്ട ഓക്‌സിജൻ ക്ഷാമം ജില്ലയുടെ നടുക്കുന്ന ഓർമകളാണ്. ഇനി അത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാസർകോടിന്ന്റെ സ്വന്തം ഓക്‌സിജൻ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കാസര്‍കോട് ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയായ പ്ലാന്റ് ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പിക്കും.
  
The first oxygen plant in the Kasaragod will be inaugurated by the Industries Minister on April 1, Kerala, Kasaragod, News, Top-Headlines, COVID-19, Minister, District, Panchayath, Hospital, MLA

ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലവും 1.27 കോടി രൂപയും ജില്ലാ പഞ്ചായത് പദ്ധതിക്കായി മാറ്റിവെച്ചു. ജില്ലയിലെ ഗ്രാമ ബ്ലോക് പഞ്ചായതുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 2.97 കോടി രൂപയാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മാണത്തിനായി ചെലവഴിച്ചത്. ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്റെയും കൂട്ടായ്മയിലാണ് പദ്ധതി.

പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിച്ച കാസര്‍കോട് ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണചുമതല കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനായിരുന്നു. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മിതികേന്ദ്രമാണ് നടപ്പിലാക്കിയത്. ജില്ല വ്യവസായ കേന്ദ്രം മാനജര്‍ ആണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍.

സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ തന്നെ ഒരു ഓക്സിജന്‍ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്.


ദിവസം 200 സിലിൻഡര്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റില്‍ നിന്നും മെഡികല്‍ ആവശ്യത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ചുരുങ്ങിയ നിരക്കില്‍ ഓക്സിജന്‍ ലഭ്യമാക്കുമെന്നും ജില്ലയിലെ സര്‍കാര്‍, സ്വകാര്യ ആശുപത്രികളെല്ലാം ഇവിടെ നിന്ന് ഓക്സിജന്‍ വാങ്ങുന്നതരത്തില്‍ കരാര്‍ ഉണ്ടാക്കുമെന്നും ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തില്‍ ഓക്സിജന്‍ പ്ലാന്റ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതെന്നും ഇത് ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയ വികസനമാണെന്നും അവർ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയാകും. ഡിഐസി ജനറല്‍ മാനജര്‍ കെ സജിത് കുമാര്‍ റിപോർട് അവതരിപ്പിക്കും. മെഡികല്‍ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. വ്യവസായ ഓക്സിജന്റെ ആദ്യ ഓര്‍ഡര്‍ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ സ്വീകരിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായതിന്റെ കുടുംബശ്രീ റിവോള്‍വിങ് ഫൻഡ് 1.80 ലക്ഷം രൂപ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ വിതരണം ചെയ്യും. ചടങ്ങില്‍ ഓക്‌സിജന്‍ സിലിൻഡര്‍ ചലഞ്ച് ഏറ്റെടുത്ത് കോവിഡ് ബാധിതരെ സഹായിച്ച കേരള ഓടോമൊബൈല്‍ വര്‍ക്ക്ഷോപ് ഓണേഴ്സ് അസോസിയേഷന്‍, ക്വാളിറ്റി ട്രേഡേഴ്സ് കാസര്‍കോട്, ബിജു ട്രേഡേഴ്സ് കാസര്‍കോട്, കെയര്‍ സിസ്റ്റം കൊച്ചി, നിര്‍മിതി കേന്ദ്രം എന്നീ സ്ഥാപനങ്ങളെ അനുമോദിക്കും.

Keywords: The first oxygen plant in the Kasaragod will be inaugurated by the Industries Minister on April 1, Kerala, Kasaragod, News, Top-Headlines, COVID-19, Minister, District, Panchayath, Hospital, MLA.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?