ഡെല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ന്യൂഡെല്‍ഹി: (www.kvartha.com 30.03.2022) ഡെല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു ഓടോ റിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. ദേശീയ ദുരന്തനിവാരണ സേന മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
രോഹിണിയിലെ സെക്ടര്‍ 16 ന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഴുക്കുചാലില്‍ ഇറങ്ങിയ മൂന്ന് പേര്‍ സ്വകാര്യ കരാര്‍ ജീവനക്കാരാണെന്നും സംഭവസമയത്ത് എംടിഎന്‍എല്‍ ലൈനില്‍ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് പറഞ്ഞു. അഴുക്കുചാല്‍ ശുചീകരണത്തിനായി രണ്ടുപേരാണ് ആദ്യം ഇറങ്ങിയത്. ഇവരുടെ പ്രതികരണം നിലച്ചതോടെ മൂന്നാമനും ഇറങ്ങിയെന്നാണ് വിവരം.
Powered by Info News For You

തൊഴിലാളികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ അടുത്തുണ്ടായിരുന്ന ഓടോ റിക്ഷാ ഡ്രൈവര്‍ അഴുക്കുചാലിനു സമീപം എത്തി ശബ്ദമുയര്‍ത്തി. പിന്നാലെ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറും വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഗ്‌നിശമനസേനാ ദേശീയ ദുരന്തനിവാരണ സേനാ എന്നിവരുടെ സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: New Delhi, News, National, Death, Dead Body, Found, Police, Bodies of 4 people trapped in sewer in Delhi's Rohini recovered.
Keywords: New Delhi, News, National, Death, Dead Body, Found, Police, Bodies of 4 people trapped in sewer in Delhi's Rohini recovered.
Powered by Info News For You

Comments
Post a Comment