കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ ഫോടോ ട്വീറ്റ് ചെയ്ത് ബിജെപി; തന്റെ ചിത്രം ഉപയോഗിച്ചത് അപഹാസ്യമാണെന്നും തമിഴ്നാട്ടില്‍ താമര വിരിയില്ലെന്നും ശ്രീനിധി


ചെന്നൈ: (https://ift.tt/31yweIW) തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയില്‍ എംപിയും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയും നര്‍ത്തകിയും ഡോക്ടറുമായ ശ്രീനിധി ചിദംബരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് തമിഴ്നാട് ബി ജെ പി. സംഭവം അപഹാസ്യമെന്ന് ശ്രീനിധി വിമര്‍ശിച്ചു. 

ഡി എം കെ നേതാവായിരുന്ന കരുണാനിധി എഴുതിയ സെമ്മൊഴി എന്ന ഗാനത്തിന് ശ്രീനിഥി ചുവടുവെക്കുന്ന ദൃശ്യമാണ് ഉള്‍പ്പെടുത്തിയത്. താമര വിരിയും എന്ന തലക്കെട്ടിലാണ് വിഡിയോ പുറത്തിയറക്കിയത്. തന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശ്രീനിധി രംഗത്തെത്തിയോടെ ബി ജെ പി ട്വീറ്റ് പിന്‍വലിച്ചു.

News, National, India, Election, Assembly Election, Assembly-Election-2021, Politics, Trending, BJP, Congress, Photo, Tamil Nadu BJP tweets Congress MP Karti Chidambaram's wife and artiste Srinidhi's photo, gets ridiculed


ബി ജെ പിയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രം ഉപയോഗിച്ചത് അപഹാസ്യമാണെന്നും തമിഴ്നാട്ടില്‍ താമര വിരിയില്ലെന്നും ശ്രീനിധി വ്യക്തമാക്കി. 10 വര്‍ഷം മുമ്പ് വേള്‍ഡ് ക്ലാസികല്‍ തമിഴ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച നൃത്തത്തിലെ ദൃശ്യമാണ് ബിജെപി ഉപയോഗിച്ചതെന്നും ശ്രീനിധി പറഞ്ഞു. അനുവാദമില്ലാതെ ശ്രീനിധിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.

Keywords: News, National, India, Election, Assembly Election, Assembly-Election-2021, Politics, Trending, BJP, Congress, Photo, Tamil Nadu BJP tweets Congress MP Karti Chidambaram's wife and artiste Srinidhi's photo, gets ridiculed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?