ദേലമ്പാടിയുടെ അനുഗ്രഹം ഏറ്റുവാങ്ങി ബാലകൃഷ്ണന്‍ പെരിയ


കാസര്‍കോട് (www.evisionnews.co): ഉദുമ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയ അക്ഷരാര്‍ത്ഥത്തില്‍ ദേലംബാടിയുടെ മനസ് കീഴടക്കി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ കാണാന്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചും പ്രചരണ കേന്ദ്രങ്ങളിലെത്തി. രാവിലെ പള്ളഞ്ചിയില്‍ നിന്നും ആരംഭിച്ച പ്രചരണ പരിപാടി ബളവന്തടുക്ക, പാണ്ടി, അഡൂര്‍, പരപ്പ, ദേലംപാടി, കൊറ്റുംബ, പള്ളങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രചരണത്തിനു ശേഷം ദേവറടുക്കയില്‍ സമാപിച്ചു.

യുഡിഎഫ് നേതാക്കളായ ഹക്കീം കുന്നില്‍, ബലരാമന്‍ നമ്പ്യാര്‍, വിനോദ് കുമാര്‍ പളളയില്‍, ജയിംസ്, പിബി ഷഫീഖ്, ബാബുരാജ് .എബി ഷാഫി, ഇന്‍കപ്പ ഗൗഡ, പ്രദീപ് റായ്, ഗോപാലന്‍ മണിയാണി, അബ്ദുള്ള, മഹാലിങ്ക മണിയാണി, സതീഷന്‍ അഡൂര്‍, സിറാജ്, ബാലകൃഷ്ണ ഗൗഡ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?