വോടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
കോഴിക്കോട്: (https://ift.tt/39tAYUn) വോടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പന്‍പുഴ പ്രദേശത്താണ് പോസ്റ്ററുകള്‍ കണ്ടത്.
മൂന്ന് മുന്നണികളെയും വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ സി പി ഐ മാവോയിസ്റ്റിന്റെ പേരിലാണ്. വ്യാഴാഴ്ചയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിമോചനത്തിന്റെ പാത തെരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണെന്ന് പോസ്റ്ററില്‍ പറയുന്നു. ഇടത്, വലത്, ബി ജെ പി മുന്നണികളുടെ വികസനനയം സാമ്രാജ്യത്വ കുത്തകകള്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ലെന്ന് പോസ്റ്ററില്‍ വിമര്‍ശിക്കുന്നു.
നാടിനെ കൊള്ളയടിക്കുന്ന മൂലധന ശക്തികള്‍ക്കെതിരെ പൊരുതുന്ന ജനങ്ങളെ കൊന്നു തിന്നുന്ന നരഭോജികളെ നേരിടാന്‍ തെരഞ്ഞെടുപ്പുകളല്ല ജനകീയ യുദ്ധമാണ് വേണ്ടത്. മതേതര- ജാതിരഹിത- ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ജനകീയ യുദ്ധത്തില്‍ അണിനിരക്കാന്‍ പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
Powered by Info News For You

Comments
Post a Comment