ക്ലാസ് മുറിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി 4 വിദ്യാര്‍ഥിനികളുടെ പരാതി; സെര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും

മൂന്നാര്‍: (https://ift.tt/3u5YezS) വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ബുധനാഴ്ച സെര്‍വീസില്‍ നിന്ന് വിരമിക്കുന്ന കോളജ് അധ്യാപകന് ഒരു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ച് ദേവികുളം കോടതി. മൂന്നാര്‍ ഗവ.ആര്‍ട്‌സ് കോളജ് അധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ നാല് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലെ 2 കേസുകളിലാണ് ഉത്തരവ്.  

2014ലാണ് സംഭവം നടക്കുന്നത്. 2014 ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടന്ന എം എ ഇകണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ അവസാന ദിനമായ സെപ്റ്റംബര്‍ 5ന് ഈ നാല് വിദ്യാര്‍ഥിനികള്‍ കോപ്പിയടിച്ചതായി ചൂണ്ടിക്കാട്ടി ആനന്ദ് വിശ്വനാഥ് യൂണിവേഴ്‌സിറ്റിക്ക് റിപോര്‍ട് നല്‍കിയിരുന്നു. 

ഈ റിപോര്‍ട് സംബന്ധിച്ച് അന്വേഷിക്കാന്‍ സിന്‍ഡികറ്റ് നിയോഗിച്ച കമിഷന്‍ ഇതില്‍ 2 പെണ്‍കുട്ടികള്‍ക്കും പ്രിന്‍സിപലിനും ഇന്‍വിജിലേറ്റര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. മറ്റ് 2 പെണ്‍കുട്ടികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. 

News, Kerala, State, Top-Headlines, Molestation, Teacher, Students, Complaint, Police, Punishment, 4 students complain of being molested in classroom; College teacher jailed for one year, fined Rs 5,000

തുടര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ തങ്ങളെ ക്ലാസ് മുറിയില്‍ ഈ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സെപ്റ്റംബര്‍ 16 നാണ് പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമിഷനും പരാതി നല്‍കിയത്. 

വനിതാ കമിഷന്റെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമര്‍പിച്ച കുറ്റപത്രത്തിലെ 4 കേസുകളില്‍ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളില്‍ കഴമ്പുള്ളതായി കണ്ടെത്തി ശിക്ഷിക്കുകയുമായിരുന്നു.

Keywords: News, Kerala, State, Top-Headlines, Molestation, Teacher, Students, Complaint, Police, Punishment, 4 students complain of being molested in classroom; College teacher jailed for one year, fined Rs 5,000

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?