ബംഗാളും ത്രിപുരയും മാത്രമല്ല, കേരളത്തിലെ സിപിഎം അക്കൗണ്ടും ക്ലോസാക്കും' പിണറായിക്ക് സുരേന്ദ്രന്റെ മറുപടി


കേരളം (www.evisionnews.co): ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ടായ നേമം പൂട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മറുപടി. സി.പി.എമ്മിന്റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇത്തവണ കേരളം ആരു ഭരിക്കുമെന്ന് എന്‍ഡിഎ തീരുമാനിക്കും. അഴിമതിയുടേയും തട്ടിപ്പിന്റെയും ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സിപിഎമ്മിന്റെ ഉദകക്രിയ പിണറായിയില്‍ തന്നെ നടക്കുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന ഗൗരവമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. കോലീബിയെന്നും അക്കൗണ്ട് പൂട്ടിക്കുമെന്നും പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?