ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി

മസ്‌കത്ത്: (www.kasargodvartha.com 01.04.2021) ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ നിയമപരമായ പ്രശ്‌നങ്ങളോ ഇല്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി. പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യമായ 'എക്‌സിറ്റ് പദ്ധതി' 2021 ജൂണ്‍ 30 വരെയാണ് നീട്ടിയത്. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

ഇത് നാലാം തവണയാണ് എക്‌സിറ്റ് പദ്ധതിയുടെ കാലാവധി ഒമാന്‍ സര്‍കാര്‍ നീട്ടി നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ച കാലാവധി മാര്‍ച് 31ന് അവസാനിക്കുകയായിരുന്നു. 2020 നവംബറിലാണ് പ്രവാസികള്‍ക്കായി ഒമാന്‍ സര്‍കാര്‍ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. 

News, Gulf, World, Top-Headlines, Fine, Government, Expat, Muscat, Expat free exit scheme extended till June 30

Keywords: News, Gulf, World, Top-Headlines, Fine, Government, Expat, Muscat, Expat free exit scheme extended till June 30



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?