ബാഴ്‌സയുടെ ആദരം; ഗോളടിച്ച ശേഷം ആകാശത്തേക്ക് കൈകളുയര്‍ത്തി മറഡോണക്ക് ആദരാഞ്ജലികളുമായി മെസ്സി


മാഡ്രിഡ്: (https://ift.tt/2Ve2Rsj) ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ മരണശേഷം ആദരാഞ്ജലികള്‍ അര്‍പ്പിച് ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനിയന്‍ സൂപര്‍ താരം ലയണല്‍ മെസ്സി. ഒസാസുനക്കെതിരായ മത്സരത്തില്‍ ബാഴ്‌സക്കായി ഗോള്‍ നേടിയ ശേഷം ജഴ്‌സിയഴിച്ച് മറഡോണ അര്‍ജന്റീനിയന്‍ ക്ലബ്ബായ നെവല്‍സ് ബോയ്‌സിനായി അണിഞ്ഞിരുന്ന ജഴ്‌സി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് കൈകളുയര്‍ത്തിയാണ് മെസ്സി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

News, World, Leonal Messi, Football, Football Player, Diego Maradona, Condolence, Sports, Messi pays tribute to Maradona with shirt of Argentina great


മറഡോണയുടെ മരണത്തിന് പിന്നാലെ അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഖത്തിന്റെ ദിനമാണെന്ന് മെസ്സി പറഞ്ഞിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന് തരിപ്പണമാക്കിയിരുന്നു.

മൂന്നു തോല്‍വിയില്‍ താളംതെറ്റിയ ബാഴ്‌സലോണയുടെ പ്ലെയിങ് ഇലവനില്‍ മെസ്സിയും ഗ്രീസ്മാനും തിരിച്ചെത്തി. മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് (29), അന്റൊയിന്‍ ഗ്രീസ്മാന്‍ (42), ഫിലിപ് കുടീന്യോ (57), ലയണല്‍ മെസ്സി (73) എന്നിവരാണ് ബാഴ്‌സക്കായി ലക്ഷ്യംകണ്ടത്. ലാലിഗയില്‍ 14 പോയന്റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സ. റയല്‍ സൊസിഡാഡ്, അത്‌ലറ്റികോ മഡ്രിഡ് (23) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 17 പോയന്റുള്ള റയല്‍ നാലാമതാണ്.

Keywords: News, World, Leonal Messi, Football, Football Player, Diego Maradona, Condolence, Sports, Messi pays tribute to Maradona with shirt of Argentina great

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?