സ്വര്‍ണവില താഴോട്ട് തന്നെ: പവന് 240 രൂപ കുറഞ്ഞ് 35,760
കാസര്‍കോട് (www.evisionnews.co): സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. ശനിയാഴ്ച 360 രൂപ കുറഞ്ഞ് 36000 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ടായിരം രൂപയോളമാണ് പവന് മുകളില്‍ വില കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധവുണ്ടായത്. ശനിയാഴ്ച 120 രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും.
Powered by Info News For You

Comments
Post a Comment