സൗദി അറേബ്യയില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കാന്‍ ശ്രമം; പ്രവാസി ഉള്‍പ്പെടെ 12 പേര്‍ പിടിയില്‍



റിയാദ്: (https://ift.tt/2Ve2Rsj) റിയാദില്‍ പരിസ്ഥിതിക്ക് ദോഷം വരുത്തും വിധം മരങ്ങള്‍ മുറിച്ച് വിറകുകളാക്കി വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി. വിറക് വില്‍പനക്കാരായ 11 സൗദി പൗരന്മാരും ഒരു പാക്കിസ്താനിയും പിടിയിലായി. വില്‍പനക്ക് സൂക്ഷിച്ച 16 ടണ്‍  വിറക് പരിസ്ഥിതി സുരക്ഷാസേന പിടികൂടിയിട്ടുണ്ട്.

വിറക്  വില്‍പന, വിപണനം, നീക്കം ചെയ്യല്‍, വിറക് വില്‍പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കല്‍ എന്നിവ പരിസ്ഥിതി സുരക്ഷാസേന നിരീക്ഷിച്ച് നിയമ  ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളും പോലീസുമായി ചേര്‍ന്ന് പരിസ്ഥിതി സുരക്ഷാസേന നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്ന് മേജര്‍ റായിദ് അല്‍മാലികി അറിയിച്ചു.

News, World, Gulf, Riyadh, Saudi Arabia, Punishment, Sales, Firewood seized in Saudi Arabia and 12 arrested


നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പരിസ്ഥിതി സുരക്ഷാ സേനാവക്താവ് മേജര്‍ റായിദ് അല്‍മാലികി പറഞ്ഞു.

Keywords: News, World, Gulf, Riyadh, Saudi Arabia, Punishment, Sales, Firewood seized in Saudi Arabia and 12 arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?