ബുറേവി ചുഴലിക്കാറ്റ്; തെക്കന്‍ ജില്ലകളിലെ ഡാമുകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം
കേരളം (www.evisionnews.co): തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഡാമുകളിലും റിസര്‍വോയറുകളിലും ജാഗ്രതാ നിര്‍ദേശം. അതിതീവ്ര മഴ കണക്കിലെടുത്ത് കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരത്തെ നെയ്യാര്‍ ഡാം, കൊല്ലം ജില്ലയിലെ കല്ലട റിസര്‍വോയര്‍, പത്തനംതിട്ടയിലെ കക്കി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ക്കാണ് പ്രത്യേക നിര്‍ദേശം നല്‍കിയത്. ഡാമുകളിലെയും റിസര്‍വോയറുകളിലെയും ജലനിരപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ജല കമ്മീഷന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ബരിമല തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment