നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കുക: ബഷീറലി ശിഹാബ് തങ്ങള്‍


കാസര്‍കോട് (www.evisionnews.co): ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാടിന്റെ പുരോഗതിക്കും ജനനന്മയ്ക്കും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയും കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അഷ്റഫ് കര്‍ളയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു. 

അഷ്റഫ് കൊടിയമ്മ സത്താര്‍ ആരിക്കാടി, കെവി യൂസഫ്, എംപി ഖാലിദ്, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, അബ്ദുള്ള ബന്നങ്കളം, യുസഫ് ഹാജി നമ്പിടി, അബ്ബാസ് മുവം, ഹമീദ് മൂല, ഹമീദ് കോട്ട, മൊയ്ദീന്‍ അബ്ബ, റസാഖ് പടിഞ്ഞാര്‍, സ്ഥാനാര്‍ത്ഥികളായ ജമീല സിദീഖ് (ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി) അഷ്റഫ് കര്‍ള (ബ്ലോക്ക് പഞ്ചയാത്ത് സ്ഥാനാര്‍ഥി), പള്ളിക്കുഞ്ഞി, ബിഎ റഹിമാന്‍, യുസുഫ് ഉളുവാര്‍, സുന്ദര (ആരിക്കാടി ഗ്രാമ പഞ്ചയാത് സ്ഥാനാര്‍ഥി), നിസാര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?