മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ കുത്തേറ്റു മരിച്ചു


റിയാദ്: (https://ift.tt/3oamUUP) സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാന്‍ സ്വദേശിയാണ് കുത്തിയതെന്നാണ് റിപോര്‍ട്. 

Saudi Arabia, News, Killed, Death, Gulf, World, Riyadh, Keralite expatriate killed in Saudi Arabia


പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപേര്‍ടുകളുണ്ട്. 36 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനീഇയയിലെ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

Keywords: Saudi Arabia, News, Killed, Death, Gulf, World, Riyadh, Keralite expatriate killed in Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?