കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍; രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കണമെന്ന് ആവശ്യം
ന്യൂഡെല്‍ഹി: (www.kvartha.com 09.11.2020) കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക സമരം ചര്‍ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍. രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അഞ്ഞുറോളം കര്‍ഷക സംഘടനകള്‍ ഇന്ത്യയിലുണ്ടെന്നും ആകെ 32 സംഘടനകളെ മാത്രമേ ചര്‍ചയ്ക്ക് ക്ഷണിച്ചിട്ടുള്ളുവെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ചര്‍ച നടത്താന്‍ തീരുമാനിച്ച വിവരം തിങ്കളാഴ്ച രാത്രിയോടെ അറിയിച്ചിരുന്നു. മൂന്ന് മണിക്ക് ചര്‍ചക്കായി കര്‍ഷക സംഘടന നേതാക്കളെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ക്ഷണിച്ചത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം.
Keywords: New Delhi, News, National, Farmers, Central Government, Discussion, Farmers will not participate in the discussion called by the central government; The need to invite farmers' organizations across the country
Powered by Info News For You

Comments
Post a Comment