തദ്ദേശ തെരഞ്ഞെടുപ്പ്: പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിംലീഗില്‍ നിന്ന് കൂട്ട സസ്‌പെന്‍ഷന്‍


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിക്കുകയും റിബലുകളെ സഹായിക്കുകയും ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ഐപി സൈനുദ്ദീന്‍, എംപി മഹമൂദ് (മംഗല്‍പാടി പഞ്ചായത്ത്), കൗലത്ത് ബീവി കൊപ്പളം (കുമ്പള പഞ്ചായത്ത്), ബാവ ഹാജി കുന്നില്‍ (മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്), എം ഹസൈന്‍ തളങ്കര, നൗഷാദ് കരിപ്പൊടി ഫോര്‍ട്ട് റോഡ് (കാസര്‍കോട് മുനിസിപ്പാലിറ്റി), ബികെ ഹംസ ആലൂര്‍ (മുളിയാര്‍ പഞ്ചായത്ത്), എം ഇബ്രാഹിം, ടി മുത്തലിബ് കൂളിയങ്കാല്‍, ആസിയ ഉബൈദ്, കെകെ ഇസ്മയില്‍ ആറങ്ങാടി (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവരെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ മുസ്ലിം ലീഗില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?