കരിമഷി ഒഴിച്ചു വികൃതമാക്കി; വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം
വാരാണസി: (https://ift.tt/3oamUUP) ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ അതിക്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലം സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് രാജീവ് പ്രതിമയില്‍ കരിമഷി ഒഴിച്ചു വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജില്ലാ ഭരണാധികാരികള്‍ ഇടപെട്ട് പ്രതിമ ശുചീകരിച്ചതിനു പിന്നാലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലത്തെത്തി പാലൊഴിച്ച് പ്രതിമ വീണ്ടും ശുദ്ധീകരിച്ചു.
Powered by Info News For You

Comments
Post a Comment