യോഗ വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇവാന്‍ക ട്രംപ്


ന്യൂഡെല്‍ഹി: (www.kvartha.com 01.04.2020) രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തില്‍ വീട്ടിലിരിക്കുന്ന ജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ യോഗ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. യോഗ വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവാന്‍ക ട്രംപ് നന്ദി പറഞ്ഞു. മോദിയുടെ ആരോഗ്യദിനചര്യകള്‍ വിശദമാക്കിയ ടീറ്റിന് വിസ്മയകരം എന്നാണ് ഇവാന്‍ക മറുപടി നല്‍കിയത്.

യോഗ ചെയ്യുന്ന ഒരു അനിമേഷന്‍ വീഡിയോ ആണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ദ്ധനോ ആരോഗ്യ വിദഗ്ധനോ അല്ല. വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത് എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാനുള്ള മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അവയും മറ്റുള്ളവരുമായി പങ്കിടണം'. അനിമേഷന്‍ യോഗ വീഡിയോ പങ്കുവെച്ചുക്കൊണ്ട് മോദി ട്വീറ്റ് ചെയ്തു.

New Delhi, News, National, Yoga, Prime Minister, Ivanka Trump, Narendra Modi, Yoga, Twitter, "Wonderful": Ivanka Trump Thanks PM Modi For Sharing Yoga Video

ഞായറാഴ്ച മന്‍കിബാത്ത് സമയത്ത് തന്റെ ആരോഗ്യദിനചര്യയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് ഈ യോഗ വീഡിയോകള്‍ പങ്കുവെക്കാന്‍ ആലോചിച്ചത്. നിങ്ങളും പതിവായി യോഗ പരിശീലിക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ഭാഷകളില്‍ തന്റെ യോഗ വീഡിയോകള്‍ ലഭ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Keywords: New Delhi, News, National, Yoga, Prime Minister, Ivanka Trump, Narendra Modi, Yoga, Twitter, "Wonderful": Ivanka Trump Thanks PM Modi For Sharing Yoga Video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?