കോവിഡ് - 19 രോഗികളെ ചികിത്സിക്കാന്‍ വിവാഹ തീയ്യതി മാറ്റിവെച്ച ഡോ. ഷിഫ എം മുഹമ്മദിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

കോഴിക്കോട്: (https://ift.tt/3aAun9t) കോവിഡ് - 19 രോഗികളെ ചികിത്സിക്കാന്‍ വിവാഹ തീയ്യതി മാറ്റിവെച്ച ഡോ. ഷിഫ എം മുഹമ്മദിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. പരിയാരം മെഡിക്കല്‍ കോളജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ രോഗികളെ ചികിത്സിക്കുന്ന ഡോ. ഷിഫയുടെ വിവാഹ നിശ്ചയത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതാണ്.

എന്നാല്‍ ഇപ്പോള്‍ വിവാഹമല്ല, കൊറോണയ്ക്കെതിരായ പ്രതിരോധവും ചികിത്സയുമാണ് തന്റെ മുഖ്യകടമയെന്ന് ഷിഫ നിലപാടെടുക്കുകയായിരുന്നു. മകളുടെ മഹാമനസ്‌കത മനസിലാക്കിയ കുടുംബം ഇതിനെ അഭിമാനത്തോടെ പിന്തുണച്ചു. വരന്റെ വീട്ടുകാരും യോജിച്ചതോടെ ഞായറാഴ്ച നടത്താനിരുന്ന വിവാഹം നീട്ടിവെക്കുകയായിരുന്നു.
 Kozhikode, Kerala, news, COVID-19, Social-Media, marriage, Patient's, Treatment, Medical College, Doctor, LDF, Doctor postpone date of marriage for treating patients
എല്‍ ഡി എഫ് കോഴിക്കോട് ജില്ലാ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷനുമായ മുക്കം മുഹമ്മദിന്റെയും അധ്യാപികയായ സുബൈദയുടെയും മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജനായ ഡോ. ഷിഫ. വലിയപൊയില്‍ സാലിബ്ഖാന്റെയും സൗദാ ബീവിയുടെയും മകന്‍ അനസ് മുഹമ്മദുമായുള്ള വിവാഹമാണ് ഞായറാഴ്ച നടത്താനിരുന്നത്. ക്ഷണക്കത്ത് തയ്യാറാക്കുന്നടക്കമുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. അതിനിടയിലാണ് കൊറോണ വൈറസ് ബാധ പടരുന്നതും ലോക് ഡൗണ്‍ അടക്കമുള്ള അടിയന്തരസാഹചര്യത്തിലേക്ക് നാട് മാറിയതും.

രോഗീപരിചരണരംഗത്ത് സജീവസാന്നിധ്യമാവുകയാണ് തന്റെ കടമയെന്ന് ഡോ. ഷിഫ ആഗ്രഹമറിയിച്ചപ്പോള്‍ ഇരുവീട്ടുകാരും സര്‍വാത്മനാ പിന്തുണയ്ക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ ഡോ. ഷിഫ തിങ്കളാഴ്ചയും പതിവുപോലെ രോഗികളെ പരിചരിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്.


Keywords: Kozhikode, Kerala, news, COVID-19, Social-Media, marriage, Patient's, Treatment, Medical College, Doctor, LDF, Doctor postpone date of marriage for treating patients


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?