ലോക് ഡോണ്‍: മംഗളൂരുവില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് ഇളവ്
മംഗളൂരു (www.evisionnews.co): കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരവേ മംഗളൂരുവില്‍ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കടകളില്‍ പോകുക തുടങ്ങിയ അവശ്യകാര്യങ്ങള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ മൂന്നു വരെയാണ് ഇളവ് നല്‍കിയിട്ടുള്ളത്.
മൂന്നു ദിവസത്തെ അടച്ചിടലിന് ശേഷമാണ് ഒന്‍പത് മണിക്കൂര്‍ നേരത്തെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകം അതിര്‍ത്തി അടച്ചതോടെ മംഗളൂരുവില്‍ പോയി ചികിത്സ തേടാനാവാതെ കാസര്‍കോട് രണ്ടുപേര്‍ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്‍, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്. അതിര്‍ത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും.
മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍വച്ച് വൈകിട്ട് 5.15 ഓടെയായിരുന്നു മാധവന്റെ മരണം.
Powered by Info News For You

Comments
Post a Comment