കണ്ണൂര്‍ സ്വദേശിയായ യുവാവ് അബുദബിയില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍
കണ്ണൂര്‍: (https://ift.tt/2WUlkvT) കൂത്തുപറമ്പ് ആമ്പിലാട് സ്വദേശിയെ അബുദബിയില്‍ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തി. പഴയനിരത്തിലെ പത്മാലയത്തില്‍ കൊമ്പന്‍ തറമ്മല്‍ ഷാജുവിനെ (43)യാണ് അബുദബി എയര്‍പോര്‍ട്ട് റോഡിലെ അക്കായി ബില്‍ഡിംഗിനു സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. അബുദബി ഏവിയേഷന്‍ കമ്പനിയില്‍ സിസിടിവി ഓപ്പറേറ്ററായിരുന്നു.
ഒരാഴ്ച മുമ്പ് നേരിയ പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ട് മരുന്നുകഴിച്ച് രണ്ടു ദിവസത്തിനുശേഷം ഡ്യൂട്ടിക്കു പോയിത്തുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അബുദബി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. ഗംഗാധരന്‍-വലിയവീട്ടില്‍ പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. സഹോദരന്‍: കെ.ടി. ശ്രീജന്‍ (ശ്രീശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍).

Keywords: News, Gulf, Abu Dhabi, Youth, Death, Drugs, Doctor, Fever, Youth dies in Abu Dhabi
Powered by Info News For You

Comments
Post a Comment