രോഗികളുടെ പരാതി; ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തിയ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി 'കോവിഡ്' നിരീക്ഷണത്തിലാക്കി
കാസര്‍കോട്: (https://ift.tt/2UO9Bwj) ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തിയ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി 'കോവിഡ്' നിരീക്ഷണത്തിലാക്കി. രോഗികളുടെ പരാതിയെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗികളെ പാര്‍പ്പിച്ച ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ചകളെത്തിയതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഈ പൂച്ചകളെ പിടികൂടി നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്.
വെറ്ററിനറി സര്‍ജന്മാരായ ഡോ. ഫാബിന്‍ പൈലി, ഡോ. അശ്വിന്‍ എന്നിവര്‍ അടങ്ങിയ സംഘം കോവിഡ് പ്രതിരോധ വസ്ത്രം ഉള്‍പ്പെടെ ധരിച്ച് പട്ടിപിടുത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടു പിടികൂടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മൃഗസംരക്ഷണ വകുപ്പിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റി. രണ്ട് കണ്ടന്‍ പൂച്ചയും ഒരു അമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് ആശുപത്രിയിലുണ്ടായിരുന്നത്.
എബിസി കേന്ദ്രത്തില്‍ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരുടെ പരിചരണത്തിലാണ് പൂച്ചകള്‍ കഴിയുന്നത്. പാലും മറ്റു ഭക്ഷണവുമാണ് ഇതിന് ഇപ്പോള്‍ നല്‍കുന്നത്. കോവിഡ്-19 ലോക്ഡൗണ്‍ കാരണം നായപിടുത്തം നടക്കുന്നില്ല. ബംഗാള്‍ സ്വദേശികള്‍ പോയാല്‍ എവിടെ പാര്‍പ്പിക്കുമെന്ന തലപുകച്ചിലിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. എ ബി സി കേന്ദ്രം ചുമതലയുള്ള ബംഗളൂരുവിലെ സന്നദ്ധ സ്ഥാപനം ഡോക്ടര്‍ വിശാഖപട്ടണം സ്വദേശി ശ്രാവണ്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി. ശിവനായ്ക്ക് എന്നിവര്‍ ലോക്ഡൗണില്‍ മംഗളൂരുവിലാണ്.
Keywords: Kasaragod, Kerala, News, Cat, General-hospital, COVID-19, Trending, Top-Headlines, Cats found in General hospital under covid observation

Powered by Info News For You

Comments
Post a Comment