തിരുവനന്തപുരത്തെ കോവിഡ് മരണം; വ്യക്തതയില്ലാതെ റൂട്ട് മാപ്പ്, 69കാരന്‍ പങ്കെടുത്ത മരണാനന്തര ചടങ്ങിന് കാസര്‍കോട് സ്വദേശിയും എത്തി!

തിരുവനന്തപുരം: (https://ift.tt/2UO9Bwj) തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം പോത്തന്‍കോട്ട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുല്‍ അസീസിന്റെ (69) റൂട്ട് മാപ്പില്‍ ഇനിയും വ്യക്തതയുണ്ടായില്ല. എവിടെ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. വിവാഹ- മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്‌കൂളിന്റെ പി ടി എ യോഗത്തില്‍ അസീസ് പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

അസീസിന്റെ മകള്‍ കെ എസ് ആര്‍ സി കണ്ടക്ടറാണ്. ഇവര്‍ രണ്ടു ദിവസം ഡ്യൂട്ടി ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

Kerala, News, Thiruvananthapuram, COVID-19, Death, Report, Kerala reports second covid death

മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദ്ദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും അസീസ് പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോകാറുണ്ടായിരുന്നു. അസീസിന്റേത് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചതോടെ ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇദ്ദേഹവുമായി ആരെങ്കിലും സംസാരിക്കുകയോ അടുത്ത് ഇടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ സ്വയം ഐസൊലേഷനില്‍ ആവണമെന്ന് ആരോഗ്യമന്ത്രി മന്ത്രി നിര്‍ദേശിച്ചു. അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് നേരിട്ട് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂര്‍ണമായ വിവരം ലഭിക്കാതെ റൂട്ട് മാപ്പ് പുറത്തു വിടാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Keywords: Kerala, News, Thiruvananthapuram, COVID-19, Death, Report, Kerala reports second covid death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?