മദ്യലഹരിയില്‍ കയ്യാങ്കളി; സുഹൃത്തിനെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
കോട്ടയം: (www.kvartha.com 01/01/2020) മദ്യലഹരിയിലെ കയ്യാങ്കളി കൊലപാതകത്തില്‍ അവസാനിച്ചു. തിരുവഞ്ചൂര്‍ വല്യപറമ്പില്‍ സുമിത്ത് തോമസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് കുമരകം ചൂളഭാഗം കുടിലില്‍ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച്ച വൈകീട്ട് 6.30ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തിനു മുന്നിലാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്ത് സുമിത്തുമായി രഞ്ജിത്ത് വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നീട് കയ്യാങ്കളിയെ തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുത്തേറ്റുവീണ സുമിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണം തടയാന്‍ ശ്രമിച്ച സംക്രാന്തി സ്വദേശി മാന്താറ്റില്‍ വാടകയ്ക്കു താമസിക്കുന്ന ഷാനു നജീബിന് കൈക്ക് പരിക്കേറ്റു. ഷാനു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം കത്തിവലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
കുറച്ചുനാളായി ആലപ്പുഴയിലെ ലോഡ്ജില്‍ താമസിക്കുന്ന രഞ്ജിത്തിനെ സുഹൃത്ത് ബാബു കോട്ടയത്തേക്കു വിളിച്ചു വരുത്തുകയായിരുന്നു. സുമിത്തും സുഹൃത്തുക്കളും തന്നെ മര്‍ദിച്ചുവെന്നാണ് രഞ്ജിത്ത് പൊലീസിന് നല്‍കിയ മൊഴി. 2018 നവംബറില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ച കേസില്‍ പ്രതിയാണ് രഞ്ജിത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kottayam, News, Murder, Crime, friend, Accused, Police, Arrest, Stabbed friend to death; Accused arrested

Powered by Info News For You

Comments
Post a Comment