ജനുവരി 08 ലെ ദേശീയപണിമുടക്ക്: കേരള കര്‍ഷകസംഘം ഗ്രാമീണ ഹര്‍ത്താലിലേക്ക്, ജനുവരി 2, 3 തീയ്യതികളില്‍ വില്ലേജ് കേന്ദ്രങ്ങളില്‍ പ്രകടനം

കാസര്‍കോട്: (https://ift.tt/2SGwYsg) സംയുക്തട്രേഡ് യൂണിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ മുഴുവന്‍ കൃഷിക്കാരും പങ്കെടുക്കണമെന്ന് കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നവഉദാരവല്‍കരണ സാമ്പത്തിക നയം അതിവേഗത്തില്‍ നടപ്പിലാക്കുന്ന മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ മൂലം ഇന്ത്യ വമ്പിച്ച സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ഏതാനും കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുമ്പോള്‍, ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ദുരിതം പേറുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ പോലും വാങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഉത്പാദമുരടിപ്പും, അതിന്റെ ഫലമായി വലിയ തോതില്‍ തൊഴില്‍ നഷ്ടവും ഉള്‍പ്പെടെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഉത്തേജക പാക്കേജുകള്‍ ഒന്നും ഫലം കാണുന്നില്ലെന്ന് കര്‍ഷകസംഘം നേതാക്കള്‍ കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നില അഭംഗുരം തുടരുകയാണ്. കാര്‍ഷിക മേഖല സമ്പൂര്‍ണ തകര്‍ച്ചയിലാണ്. ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല. കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവുന്നു. കൃഷി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കുന്നു. ജനുവരി 08ലെ പൊതു പണിമുടക്ക് വിജയിപ്പിക്കുവാന്‍ തൊഴിലാളികളുടെ കൂടെ കര്‍ഷകരും അണിനിരക്കണമെന്ന് കേരളകര്‍ഷകസംഘം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് പി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞമ്പു, എം വി കോമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Harthal, National strike; March in villages
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?