അധോലോക കുടിപ്പക ജയിലിലേക്കും: ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം; തിഹാര്‍ ജയിലിലെ സുരക്ഷ ശക്തമാക്കി

ന്യൂഡെല്‍ഹി: (https://ift.tt/2QawWae) കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ നീക്കം. തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ വീണ്ടും ശക്തമാക്കി. ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഇതേതുടര്‍ന്ന് ഛോട്ടാരാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതര്‍ വീണ്ടും വര്‍ധിപ്പിച്ചു.

ഛോട്ടാ രാജനെ സൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

സിസിടിവി ക്യാമറകള്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന രണ്ടാം നമ്പര്‍ ജയിലിലാണ് ഛോട്ടാ രാജനുള്ളത്. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. എന്നാല്‍ സുരക്ഷ ശക്തമാക്കിയതിന് പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

News, National, India, New Delhi, Criminal-Participate, Case, Prison, Prisoners, Police, Phone Call, Food, Under World Criminal Chota Rajan Security at Tihar Jail has been Tightened

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ പ്രതിക്ക് നല്‍കുന്ന ജയില്‍ ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. കൂടാതെ ജയിലിലെ മൂന്ന് പാചകക്കാരെയും മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Criminal-Participate, Case, Prison, Prisoners, Police, Phone Call, Food, Under World Criminal Chota Rajan Security at Tihar Jail has been Tightened


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?