എഞ്ചിന്‍ ബോക്‌സിന് മുകളിലിരിക്കാന്‍ ബസില്‍ തമ്മിലടി; പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു; 2 സ്ത്രീകള്‍ക്ക് പരിക്ക്

മറയൂര്‍: (www.kvartha.com 01.01.2020) എഞ്ചിന്‍ ബോക്‌സിന് മുകളിലിരിക്കാന്‍ ബസില്‍ സ്ത്രീകളുടെ തമ്മിലടി. തിരക്കുള്ള ബസില്‍ ഇരിപ്പിടത്തിനായുള്ള തര്‍ക്കത്തിനൊടുവിലാണ് യാത്രക്കാരികള്‍ തമ്മിലടിച്ചത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസില്‍ മറയൂരില്‍വെച്ചാണ് സംഭവം. ബസില്‍ നല്ല തിരക്കായിരുന്നു. ഇതേതുടര്‍ന്ന് മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡികല്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് മറയൂര്‍വരെ സീറ്റ് കിട്ടിയില്ല. നില്‍ക്കാന്‍ പ്രയാസമായതോടെ ഇവര്‍ ഡ്രൈവറുടെ സമീപത്തുള്ള എഞ്ചിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ ശ്രമിച്ചു.

Clash between two woman over a seating space in bus, both injured, News, Local-News, Women, Clash, Humor, Attack, Bus, Kerala

ഇതുകണ്ട് മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമായി. പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാന്‍ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ മറയൂര്‍ അഡീഷണല്‍ എസ് ഐ അനില്‍ കെ കെയും സംഘവുമെത്തി രണ്ടുപേരെയും ബസില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് ബസ് യാത്ര തുടര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Clash between two woman over a seating space in bus, both injured, News, Local-News, Women, Clash, Humor, Attack, Bus, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?