തുടര്‍ച്ചയായ ആറാം തവണയും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 'ഗ്ലോബ് സോക്കര്‍' പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്
ദുബൈ: (www.kvartha.com 01/01/2020) കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. നേരത്തെ മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരവും ബാലന്‍ ഡിഓര്‍ പുരസ്‌കാരവും നേടിയ ലയണല്‍ മെസ്സിയെയും യുവേഫ പുരസ്‌കാരം നേടിയ വാന്‍ഡിക്കിനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ പുരസ്‌കാരത്തിന് അര്‍ഹനായത്.
ഇത് തുടര്‍ച്ചയായ ആറാം തവണയാണ് റൊണാള്‍ഡോയ്ക്ക് ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ലഭിക്കുന്നത്.
മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സിനെ തെരഞ്ഞെടുത്തു. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അത്ലറ്റികോ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്സിനും. മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന് ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, Dubai, Sports, News, Cristiano Ronaldo, Award, Football, Football Player, Cristiano Ronaldo Wins Best Men's Player of the Year at Dubai Globe Soccer Awards

Powered by Info News For You

Comments
Post a Comment