മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; പിടിയിലായ കമിതാക്കളെ കോടതി ജയിലിലടച്ചു

തിരുവനന്തപുരം: (https://ift.tt/359BYIr) മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. പിടിയിലായ കമിതാക്കളെ കോടതി ജയിലിലടച്ചു. വെള്ളനാട് വാളിയറ കുരിയോട്ടുകോണം ശംഭു നിവാസില്‍ ശരണ്യ (24), കാമുകന്‍ വെളിയന്നൂര്‍ ശ്രീപ്രഭ മന്ദിരത്തില്‍ ജയവര്‍ധനന്‍ നായര്‍ (കിരണ്‍-27) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

ഇക്കഴിഞ്ഞ 27നാണ് നാലരയും രണ്ടരയും വയസുള്ള പെണ്‍മക്കളെ കോട്ടൂരുള്ള ബന്ധുവീട്ടിലാക്കി ശരണ്യ ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം പോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കടന്നതിന് ദുര്‍ബല വകുപ്പ് ചുമത്തിയാണ് നെയ്യാര്‍ഡാം പോലീസ് കേസെടുത്തത്. മിസ്സിംഗിന് കേസെടുത്ത് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും പോലീസ് പരിഗണിക്കാത്ത കുട്ടികളുടെ കാര്യം കോടതി ഗൗരവമായെടുക്കുകയും കമിതാക്കളെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

എസ് ഐയെ വിളിച്ച് വരുത്തി കോടതി വിവരങ്ങള്‍ ആരാഞ്ഞു. കോടതി നിലപാട് കടുപ്പിച്ചതോടെ രണ്ടാമത് സ്റ്റേഷനിലെത്തി കേസ് ഫയലില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പെടുത്തി വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Thiruvananthapuram, court, Top-Headlines, Love, Lovers remanded by court
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?