'ലൈഫ്' പദ്ധതി അവസാനഘട്ടത്തില്‍: തളിരിടുന്നത് 6327 കുടുംബങ്ങളുടെ സ്വപ്‌നം

കാസര്‍കോട്: (www.kasargodvartha.com 01.01.2020) സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ലൈഫ്' പദ്ധതി അവസാനഘട്ടത്തില്‍. പദ്ധതിയിലൂടെ തളിരിടുന്നത് 6327 കുടുംബങ്ങളുടെ സ്വപ്‌നം. മുഴുവന്‍ കുടുംബത്തിനും സ്വന്തമായി വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് ലൈഫ് പിഎംഎവൈ. ഇത്തരം വീടുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലെക്കെത്തിയിരിക്കുകയാണ്.

റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച രണ്ടുലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും. ജില്ലയില്‍ 6327 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി അധികൃതര്‍ പറയുന്നു. 26ന് മുമ്പ് 673 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറും.


മുഴുവന്‍ ഭവനരഹിതര്‍ക്കും ലൈഫ്, പിഎംഎവൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ജില്ലയില്‍ ഗ്രാമസഭ അംഗീകരിച്ച 8168 ഗുണഭോക്താക്കളാണുള്ളത്. ലൈഫ് പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട 3371 കുടുംബങ്ങളില്‍ 2038 വീടും നിര്‍മിച്ചു. 69 എണ്ണം പണി തുടങ്ങിയില്ല. 1264 വീടുകളുടെ നിര്‍മാണം നടക്കുന്നുമുണ്ട്. ഇതില്‍ 146 എണ്ണം തറ വരെയും 315 എണ്ണം ഭിത്തിവരെയും 803 എണ്ണം മേല്‍ക്കൂര വരെയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പിഎംഎവൈ പദ്ധതിപ്രകാരം ഗ്രാമീണമേഖലയില്‍ അര്‍ഹരായ 1695 ഗുണഭോക്താക്കളില്‍ 583 പേര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 562 വീടിന്റെയും നിര്‍മാണം പൂര്‍ത്തിയായി. 21 വീടിന്റെ പണി അവസാനഘട്ടത്തിലാണ്. നഗരമേഖലയില്‍ 1820 പേരാണ് അര്‍ഹരായ ഗുണഭോക്താക്കള്‍. ഇതില്‍ 872 വീടുകള്‍ പൂര്‍ത്തിയായി. 948 എണ്ണത്തിന്റെയും നിര്‍മാണം നടക്കുന്നുണ്ട്. ഭൂമിയും വീടുമില്ലാത്ത 12081 പേരുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കും ഭൂമി ലഭ്യമാകുന്നയുടന്‍ വീട് നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, Kerala, kasaragod, Development project, House, Government, In the final stages of the 'Life' project; construction of 6327 houses in the district has been completed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?