കശ്മീരില്‍ വീണ്ടും വെടിവെയ്പ്; 2 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: (www.kvartha.com 01.03.2019) ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു.

ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ വെടിവെപ്പുണ്ടായത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

Two militants killed in encounter with security forces in J&K's Kupwara,Srinagar, News, Politics, Trending, attack, Militants, Terrorists, National, Killed

വെടിവെയ്പ്പില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഗ്രാമത്തില്‍ തന്നെ മറഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ശക്തമായ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച കാശ്മീരിലെ ഷോപിയാനിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 14 ജെയ്ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം ഉറി സെക്ടറില്‍ പാകിസ്ഥന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two militants killed in encounter with security forces in J&K's Kupwara,Srinagar, News, Politics, Trending, attack, Militants, Terrorists, National, Killed.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?